മലയാളം പഠിക്കാൻ AMIA ഒരുക്കുന്ന പള്ളിക്കൂടം

AMIA NSW ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിലേക്ക് ഏവർക്കും സ്വാഗതം. മലയാളം പറയാനും വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന ‘പള്ളിക്കൂടം’ (മധുരം മലയാളം) 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ച 12 മണിക്ക് ഉൽഘാടനം ചെയ്യുന്നു. സിഡ്നിയിലെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ (44A Macquarie Road, Auburn, NSW 2144) നടക്കുന്ന ചടങ്ങിലേക്ക് സസന്തോഷം ക്ഷണിക്കുന്നു.

പ്രഗൽഭരായ മലയാളി അദ്ധ്യാപകർ നടത്തുന്ന ക്ലാസ്സുകൾ തുടക്കത്തിൽ AMIAയുടെ വക സൗജന്യമായിരിക്കും. ‘പള്ളിക്കൂടം’ തലവൻ ആയി പ്രൊഫസർ എ.എസ്.എം. സജീവ് ചുമതലയേൽക്കും.
വിദ്യാർത്ഥികളുടെ ഭാഷാജ്ഞാനം അനുസരിച്ച് വിവിധ തലങ്ങളിൽ പഠനം ഉണ്ടാകും. ക്ലാസുകൾ ഞായറാഴ്ചകളിൽ ഉച്ചക്കു 12.00 മുതൽ 1.00 വരെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഒപ്പം കുട്ടികൾക്കു ലഘുഭക്ഷണം നൽകുവാനും AMIA ഉദ്ദേശിക്കുന്നു.

ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മാതൃഭാഷയായ മലയാളം. ഭാരത സർക്കാർ ശ്രേഷ്ഠഭാഷാ പദവി നൽകി ആദരിച്ച ഭാഷ കൂടിയാണു മലയാളം. ആ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന സിഡ്നിയിലെ ബാലികാബാലൻമാർക്ക് ഇതാ ഒരു സുവർണ്ണാവസരം. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളെ ഇമെയിലിൽ ബന്ധപ്പെടുക
pallikoodam.madhurammalayalam@gmail.com

പള്ളിക്കൂടത്തിൽ കുട്ടികളെ ചേർക്കാൻ ഒരു രജിസ്ട്രേഷൻ ഫോം ഓരോ വിദ്യാർത്ഥിയും പൂർത്തിയാക്കി സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാനായി ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യുക.

goo.gl/2gAEh3

“പള്ളിക്കൂടം” വിലാസം
Auburn Centre for Community
44A Macquarie Rd,
Auburn NSW 2144

‘പള്ളിക്കൂടം’ കമ്മിറ്റി

An Opportunity to sponsor Ifthar

 

During this holy month we would like to offer an opportunity for individuals and family to sponsor Iftar for the number of individuals you like. The cost for Iftar meals and others (fruits, water) per person is calculated to be $15. You may sponsor any number/s of individuals you like. Please be reminded that this is a completely voluntary charity. May Allah accept and reward you in multitudes! Aameen

Complete confidentiality will be maintained upon request insha Allah.

Payment towards AMIA Iftar sponsorship can be made to the following account. Please mention for “AMIA Iftar”

Account Name: AMIA NSW
BSB : 012220
Account No: 400990453

Jazakkallah khair

AMIA NSW Team

AMIA NSW Ifthar 2017

Assalamu Alaikum Wa Rahmathullahi Wabarakaathuhu,

AMIA NSW extends Ramadan Greetings to all of you and wishes you a very pious month ahead. In the spirit of community and friendship that we are pleased to invite you to join us for an Iftar and share the experience in an atmosphere of learning, fraternity and God consciousness during the blessed month.

AMIA Kids and Youth Fest 2017

Assalamu Alaikkum,

In sha Allah, our this year’s Kids and Youth Fest will be held on 29th April 2017 at Auburn Centre for Community.

Please see the invitation below.

Jazakallah Khair.

AMIA NSW Magazine articles invitation

السلام عليكم

As most of you already know AMIA NSW has planned to publish a magazine to promote writing generally in our community and specifically our children. To that end, we are also conducting a writing competition for children.
There are two categories: Juniors (5 to 9) and Seniors (10 -14).

There are cash prizes to be won.
Seniors: 1st prize- $50
2nd prize- $25
Juniors: 1st prize- $25
2nd prize $10

The articles can be short stories, poems, travelogues, journals etc. Topics could be Islamic or general (Health, Recipes, etc.). There’s no competition for the adults. But you are welcome to submit article.

Now that the Ramadan and Eid are over, this is a good time to prepare and send in your articles. Please send in your articles to one of the following people.

Kids: Afshan Koya(afshan.koya@gmail.com)

Sisters: Roufa Sajeev(roufa.sajeev@gmail.com),

Brothers: Hashim (hashimmelb@gmail.com).

The deadline for submitting articles is August 20 2016.

AMIA NSW Team

AMIA Eid ul Fitr Celebration 2016

09f99b55-549b-44c7-b110-a230ba4f35ee

It’s time to bid farewell to Ramadan.

 Dear  Brothers and Sisters,

  Like all good things Ramadan is limited. Hope everyone has utilised ramadan fully and spiritually more energised.

AMIA NSW is cordially inviting all to attend an informal gathering on 9th July to mark eid-ul-fitr at Auburn Centre for Community (44A Maquarie Road Auburn NSW). The event will run from 12 Noon till 5 pm, insha Allah.

It is planned as bring a plate lunch, games, fun activities and talk. Please bring a dish and marinated BBQ meat (up to 2 kg) to cook. Bachelors need not bring food. Following are some of the activities:

Eid Message Aysha Fizal
Talk by Abdu on the subject “What After Ramadan”
Talk on Janaza Fund by CEO 2.30 pm.
Games/fun activities for kids, sisters and brothers.
Mylachi corner
AMIA shall provide juice and chocolates for kids
Oppana by our darling kids

Please don’t forget to arrange for fitr zakat if you have not yet done. Fitr zakat is compulsory on every muslim and fasting is not accepted without fitr zakat.

Wishing you all eid mubarak in advance.

See you all on Saturday 9th July, insha Allah.

Jazakumullahu Khair
AMIA NSW

AMIA Ifthar 2016

001 collage (1)

 

ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA NSW) സിഡ്നിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും വിവിധ മത സാമുദായിക നേതാക്കളും നോമ്പ് തുറയിൽ പങ്കെടുത്ത് ആശംസകൾ അര്പ്പിച്ചു.

ഒബൺ കമ്മ്യൂണിറ്റി സെന്ററിൽ ജൂൺ 12 നു മൂന്നുമണിക്ക് ഡോ. കാസിം ചേലാട്ട് കാര്യ പരിപാടികൾ ഉത്ഘാടനം ചെയ്തു.  AMIA പ്രസിഡണ്ട്‌ ഡോ.അലി പരപ്പിൽ പ്രസിഡൻഷ്യൽ അഡ്രെസ്സ് നിർവഹിച്ചു. എം പി യും കമ്മ്യുണിക്കെഷൻ ഷാഡോ മിനിസ്ടറുമായ ജേസൺ ക്ലെയർ വിവിധ സംസ്കാരങ്ങളുടെ യോജിപ്പുകൾ ഇന്നത്തെ സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു.പോലീസ് അസ്സിസ്സ്റ്റന്റ് കമ്മിഷണർ ഫ്രാങ്ക് മെലീനി ആസ്ത്രേലിയ പോലെയുള്ള ഒരു രാജ്യത്ത് ഇതുപോലുള്ള പരിപാടികൾ നല്കുന്ന സന്ദേശങ്ങളുടെ ഗുണങ്ങളെപ്പറ്റിയും അതിന്‍റെ  ആവശ്യകതയെപ്പറ്റിയും സംസാരിച്ചു.സമുദായ നേതാവും വ്യവസായിയുമായ അബ്ബാസ് ചേലാട്ട് കേരളത്തെ പറ്റിയും കേരളത്തിന്‍റെ മുസ്ലീം ചരിത്രവും വിശദീകരിച്ചു. ശേഷം കുട്ടികളുടെ നശീദ് അവതരിപ്പിച്ചു.

ഇന്ത്യൻ കൊണ്സുലെറ്റ് ഡെപ്യൂട്ടി കൊണ്സുലർ ജനറൽ ഡോ വിനോദ് ബഹാടെ വിവിധ മത വിഭാഗങ്ങൾ പരസ്പരം സഹകരിച്ചു ജീവിക്കുന്നഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും ഇന്ത്യാ ഗവണ്മെന്റിന്‍റെ  പുതിയ പദ്ധതികളെക്കുറിച്ചും സംസാരിച്ചു. തന്‍റെ മുൻകാല റംസാൻ അനുഭവങ്ങളെ പറ്റിയും മതാനുയായികൾ തമ്മിലുള്ള സഹകരണത്തിന്‍റെ  ആവശ്യകതയെപ്പറ്റിയും പാരിഷ് പ്രീസ്റ്റ് ഫാദർതോമസ്‌ കുറൂന്താനം സംസാരിച്ചു.

ഹിന്ദു സമുദായത്തെ പ്രധിനിധീകരിച്ചു ശ്രീ വിഷ് വിശ്വനാഥൻ സംസാരിച്ചു.മൾട്ടി കൾച്ചറൽ ലിയെസൺ ഓഫീസർ രചന മല്ലിക്, SBS റേഡിയോ പ്രധിനിധി ധീജു ശിവദാസ്, OICC ന്യൂസ് അസ്സൊസ്സിയെറ്റട്‌ എഡിറ്റർ ആന്റണി യേശുദാസൻ, യുനൈറ്റട്‌ ഇന്ത്യ അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ ജോൺ കെന്നഡി, സിഡ്നി മലയാളീ അസ്സോസ്സിയേഷൻ പ്രസിഡന്റ്‌ ബാബു വർഗീസ്‌, മലയാളീ പത്രം എഡിറ്റർ തോമസ്‌ കുരുവിള, ISRA പ്രധിനിധി മേഹ്മത്, ഇസ്ലാമിക് തിയോളജിസ്റ്റ് റിസ്വാൻ, തുടങ്ങിയവർ റംസാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹൈദ്രബാദ് മുസ്ലിം അസോസിയേഷൻ, ആസ്ട്രോ ലങ്കൻ മുസ്ലിം അസ്സോസ്സിയേഷൻ , ഇന്ത്യൻ ക്രെസ്കെന്റ്റ് അസ്സോസ്സിയേഷൻ, ഗുജറാത്ത്മുസ്ലിം അസോസിയേഷൻ എന്നിവയുടെ പ്രധിനിധികളും സമൂഹ നോമ്പ് തുറയിൽ പങ്കെടുത്തു. AMIA(NSW) ജനറൽ സെക്രെട്ടറി മുഹമ്മത് അലി പടന്ന അതിഥികൾക്ക് സ്വാഗതം പറഞ്ഞു. മുഹമ്മത് ഹാഷിം ഇഫ്താർ മീറ്റിംഗ് കോ ഓർ ഡി നെറ്റ് ചെയ്തു. ട്രഷറർ മുഹസിൻ റിപ്പോർട്ട് അവതരിപ്പിച്ചു. AMIA (NSW) വൈസ് പ്രസിഡന്റ്‌ റഊഫ സജീവ്‌ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു, AMIA (NSWഅസോ:സെക്രട്ടറി അഫ്ഷൻ കോയ സംഘടനയുടെ പ്രവർത്തന അവലോകനം നടത്തി.

AMIA Ifthar 2016

Alhamdu Lillahi Rabbil Aalameen,
Again Allah Azzawajal is blessing us with another Ramadan – “Alladhee Unzila feehil Quran..” The Month of Quran, the month of fasting, the month in which Islamic History took its mighty turn to rule over the world “with Battle Of Badr” Subhanallah..
There are no words to express our gratitude to our “The most Merciful Master” for bestowing upon us with this wonderful month. The book which is the guidance to mankind and its Author Allah SWT Himself made it Al Furqan – the Criterion. Therefore brothers & sisters, let’s make the best out of this very precious gift, by using every moment we get. May Allah take all of us into this Ramadan and shower His endless blessings upon us all.
AMIA NSW wishes you the very best on this auspicious occasion to welcome this Ramadan with atmost piety and Taqwa. Please find attached the AMIA NSW Iftar Program 2016 Invitation Letter and the programs.
We sincerely thank everyone for the kind support you all provided us in all our efforts to serve the Deen of Allah, which is for ourselves & our community ultimately. We thank Allah Azzawajal for His endless blessings to keep us going forward through all these years.
AMIA NSW Iftar 2016 Family Invitation
Alhamdu Lillah, With lots of Duas
AMIA NSW Team

AMIA Annual Camp 2016

Mohammed Faizal Kakkat·Sunday, March 6, 2016

 

അൽഹംദുലില്ലാഹ് AMIA NSW നമ്മുടെ മൂന്നാമത്തെ കമ്മ്യൂനിറ്റി ക്യാമ്പ് വർഷം(2016) ഒക്ടോബർ 28 നു സംഘടിപ്പിക്കുകയാണ്. ഇൻഷാ അല്ലാഹ് നാമരൂ യുനൈറ്റിങ്ങ് വെന്യുവിൽ ആണ് ഇത്തവണ ക്യാമ്പ്. (Naamaroo Uniting Venue, Lady Game Dr, Chatswood NSW 2067) OCT 28 വെള്ളിയാഴ്ച രാത്രി മുതൽ 30 ഞായറാഴ്ചഉച്ചയ്ക്ക് ശേഷം വരെയാണ് ക്യാമ്പ്.

നല്ല പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലമാണ് നാമരൂ. സിഡ്നിയിൽ നിന്ന് 25 കിലൊമീറ്റർ മാറിയാണിത്. Lanecove നാഷണൽ പാർക്കിനോട് ചേർന്നാണ് ഇത്. ബോട്ടിംഗ്, ബുഷ്വാക്കിംഗ്, സ്സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ് ബോൾ, ടെന്നീസ്, വോള്ളി ബോൾ, പോളിപോൾ തുടങ്ങി അനേകം ആക്റ്റിവിറ്റീസിനു സൌകര്യമുണ്ട്. താമസം അവിടെത്തന്നെ ബങ്ക് സ്റ്റയിൽ/ ഡീലക്സ് റൂമുകളിലാണ് ഓർഗനൈസ് ചെയ്യുന്നത്.

എന്തിനാണ് ഇങ്ങിനെ ഒരു ഒത്തുകൂടൽ? എന്ത് ഗുണമാണിത് കൊണ്ട് നമുക്ക് കിട്ടുക? സത്യത്തിൽ നമ്മുടെ കുട്ടികളാണ് ഇത് പോലുള്ള ഒത്തു ചേരലുകൾ എറ്റവും നന്നായി ആസ്വദിക്കുന്നത്. നാട്ടിൽ കുട്ടിക്കാലത്ത് നമുക്ക് ലഭിച്ചിരുന്ന സന്തോഷങ്ങളിൽ പലതും ഇന്ന് നമ്മുടെ കുട്ടികൾക്ക് നഷ്ട്ടപ്പെടുന്നുണ്ട്. അല്ലെന്ക്കിൽ നമ്മുടെ സാഹചര്യം നിമിത്തം നമ്മളതവർക്ക് നഷ്ട്ടപ്പെടുത്തുന്നുണ്ട്. അതിലൊന്നാണ് കുട്ടിക്കാലത്ത് കുടുംബത്തിലെ കൂട്ടുകാരുമൊത്തുള്ള നാട്ടിലെ കൂടിച്ചേരലുകളും താമസവും. കുടുംബത്തിലെ വീടുകളിലുള്ള കല്യാണ രാവുകളിൽ, വീട്ടിൽ കൂടലുകളിൽ അല്ലെന്ക്കിൽ മറ്റു ചടങ്ങുകളുടെ തലേദിവസം പകൽ മുഴുവൻ കളിച്ചു നടന്നു വലിയ ആൾകൂട്ടങ്ങൾക്കു നടുവിൽ, മുതിർന്നവർ വെടിപറഞ്ഞിരിക്കുന്നതിനിടയിൽ നിന്ന് മാറി കൊച്ചു കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും, അല്ലെന്ക്കിൽ മുതിർന്ന ഇക്കാമാരുടെ വീര ശൂര പരാക്രമങ്ങളും അനുഭവങ്ങളും ഉറക്കം വരുവോളം കണ്ണ് മിഴിച്ചിരുന്നു കേട്ട് ആസ്വദിച്ചത് മധുരിക്കുന്ന ഓർമയായി നമ്മുടെ മനസ്സിൻറെ ഉള്ളറകളിൽ എവിടെയെങ്കിലും ഇപ്പോഴും ഉണ്ടാകും. ഓർമയുടെ  സിന്ദൂര ചെപ്പിലെ വർണ പൊട്ടുകളാണവ. ഇടക്കെങ്ക്കിലും ചിന്തകൾക്ക് മധുരം പകരുന്ന ഓർമകളായി അവ പ്രത്യക്ഷപ്പെടും. ഇതൊക്കെ നമ്മുടെ വ്യക്തിത്വ വികസനത്തിൽ, സാംസ്കാരിക വികസനത്തിൽ, സമൂഹത്തിൽ നമ്മൾ ഇടപഴകുന്ന രീതികളിൽ, മറ്റുള്ളവരോട് നമ്മൾ പ്രതികരിക്കുന്ന സ്വഭാവ രൂപീകരണത്തിൽ ഒക്കെ അതിന്റേതായ പങ്ക്ക് വഹിക്കുന്നുണ്ട്. കുട്ടികളുടെ സോഷ്യൽ സ്കില്ൽ ടെവെലപ്മെന്റിൽ ഇതുപോലുള്ള ചെറിയ കാര്യങ്ങൾക്ക് വലിയ പങ്ക്കുണ്ട്. അതിനു വലിയ സ്വാധീനം ചെലുത്താനാകും. അവരുടെ കഴിവുകൾ അധികരിപ്പിചെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു ബഹുമുഖമായ സമീപനം വേണം. അവരുടെ സെൽഫ് എസ്റ്റീം മെച്ചപ്പെടണം. ന്യൂക്ലിയർ ഫാമിലി എന്ന ചെറിയലോകത്തിൽ, ഒരുപുറന്തോടിനുള്ളിൽ കുട്ടികൾ തീർക്കുന്ന സ്വന്തം ലോകത്ത് വിരാചിക്കുന്ന അവസ്ഥയിൽ നിന്ന് പുറത്തുവന്നു സമകാലീനരുമായി കൂടുതൽ ഇടപഴകി കാസർഗോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളി മുസ്ലിം രീതികളുടെ സത്ത മനസ്സിലാക്കി മെച്ചപ്പെട്ട വ്യക്തിഗുണങ്ങളും സ്വഭാവ ഗുണങ്ങളും ആർജിക്കുവാനും ഇങ്ങിനെയുള്ള കൂട്ടായ്മകൾ സഹായിക്കും. ഭാവിയിൽ അപകർഷതാബൊധമില്ലാതെ മറ്റുള്ളവരുമായി ഇടപെടാനും ഇതുപോലുള്ള സംരംഭങ്ങൾ അവരെ സഹായിക്കും.

വർഷാ വർഷം നാട്ടിൽ പോകുമ്പോൾ നമ്മുടെ കുട്ടികൾ ചിലതിലൊക്കെ പങ്കെടുക്കുന്നുണ്ടെങ്കിലും അവരുടെ പോലത്തെ തന്നെയുള്ള പിയർ ഗ്രൂപ്പുമായി കൂടുംബോഴുണ്ടാകുന്ന സ്പിരിറ്റ്കിട്ടാറില്ല. മുതിർന്നവർക്കും ഇതൊരു റിലാക്സിംഗ് റ്റൈം ആണ്. നമ്മുടെതായ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു ഹോളിഡെ ആഘോഷമാണിത്. കഴിഞ്ഞ ക്യാംപുകളെ കുറിച്ച് അതായിരുന്നു അഭിപ്രായം. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സ്വസമുദായത്തിലെ അംഗങ്ങളുമായി കൂടുതൽ പരിചയമാകുന്നതിനും, ആത്മ ബന്ധം നിലനിറുത്തുന്നതിനും ഇത് ഉപകാരപ്പെടും.

നമ്മുടെ ലലനാമണികൾക്ക് രണ്ടു ദിവസത്തേയ്ക്ക് നമ്മളിൽ നിന്നും, വീട്ടിലെ തീരാപണികളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും ഒരു മോചനം. നമ്മുടെ കുട്ടികൾ സമൂഹത്തിൽ എങ്ങിനെ ആളുകളുമായി ഇടപഴകുന്നു എന്ന് മാറി നിന്ന് വീക്ഷിക്കാനും അൽപ്പം സൊറ പറയാനും ഒരവസരം. സുബഹി മുതൽ ഇഷാ വരെ സമാധാനത്തോടെ തിരക്ക് പിടിക്കാതെയുള്ള ഒരു ജീവിതം. അത്രേയുള്ളൂ.

കഴിഞ്ഞ 2 തവണയും നമ്മൾ തന്നെ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഇത്തവണ അല്പ്പം മാറ്റമുണ്ട്. ഇവിടെ നമുക്ക് കുക്ക് ചെയ്യാൻ അനുവാദമില്ല. ഭക്ഷണം അടക്കമാണ് ഒരാൾക്ക് അവർ ചാർജ് ചെയ്യുക. ഹലാൽ ഭക്ഷണമാണ്. അതിനു ഒരാള് ദിവസം 10 ഡോളർ അധികം കൊടുക്കണം. ഒരാൾക്ക്ഹലാൽ ഭക്ഷണവും താമസവുമടക്കം 172 ഡോളർ ആണ് വരിക. കുട്ടികൾക്ക് (5 വയസ്സ് മുതൽ 12 വയസ്സ് വരെ) 152 ഡോളർ ആണ്. 5 വയസ്സിനു താഴെ ഫ്രീ. ഡീലക്സ് റൂമിന് ഒരാൾക്ക്‌ 196 ഡോളർ വരും. ഡീലക്സ് റൂം അധികം എണ്ണം ഇല്ല. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച ഉച്ച ഭക്ഷണം അടക്കമുള്ള ചാര്ജ് ആണിത്. ബ്ലങ്കെറ്റ്സ് , ബെഡ് ലിനൻ, ടവ്വൽ ഇതൊക്കെ നാം കൊണ്ട് പോകണം. ആകെ കുട്ടികളടക്കം 135 പേർക്കുള്ള സൌകര്യമുണ്ടവിടെ. ജൂണിനു മുൻപ് ആവശ്യമുള്ള എണ്ണം ബുക്ക് ചെയ്യണം. അതിനു ശേഷം പറ്റില്ല.

അൽപ്പം ചിലവേറിയതാണെ ങ്കിലും ഇത് ഗുണകരമായിരിക്കും. നമ്മുടെ ഒരു ഹോളിഡെ ഇതാക്കിയാൽ മതി. ഇന്ഷാ അല്ലാഹ് കഴിയുന്നതും എല്ലാവരും പങ്കാളികളാകുക. എല്ലാവരും അവസരം ഉപയോഗപ്പെടുത്തുക. കഴിയുമെങ്ക്കിൽ അവസരം നഷ്ടപ്പെടുത്താതെ നോക്കുക

താൽപര്യമുള്ളവർ ഇപ്പോൾ തന്നെ എന്നെയോ ഡോ .ഷഹിർ അഹമ്മദ് കൈതാളിനെയോ കോണ്ടാക്റ്റ് ചെയ്യുക. എനിക്ക് ഫേസ്ബുക്ക് മെസ്സേജ് ചെയ്യുകയോ faizal@kakkat.com എന്ന അഡ്രെസ്സിൽ മെയിൽ ചെയ്യുകയും പിന്നീട് മുഴുവൻ തുകയോ അഡ്വാൻസ് 100 AUD/person BSB  012429 Ac no 280022262, Name Mohammed – Faizal എന്ന അക്കൌണ്ടിൽ ട്രാൻസ്ഫെർ ചെയ്യുക.

 

AMIA കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016

13147481_1730689157189835_1048084443572558382_o

സിഡ്നി: ഒബൺ . AMIA NSW (ആസ്ട്രേലിയൻ മലയാളീ ഇസ്ലാമിക് അസ്സോസ്സിയേഷൻ) യുടെ ആഭിമുഖ്യത്തിൽ കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016  ഓബൺ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു .

ഡോ. കാസിം ചേലാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.  AMIA പ്രസിഡനറ് ഡോ. അലി പരപ്പിൽ സ്വാഗത പ്രസംഗം നടത്തി. മനശാസ്ത്രഞനായ ഡോ. പ്രശാന്ത് മയൂർ, ഡോ.അദ്നാൻ യൂനിസ് എന്നിവർ ഒരു ബഹുസ്വര സമൂഹത്തിൽ കുട്ടികളെ വളർത്തി യെടുക്കാൻ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ എങ്ങിനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ചും പ്രഭാഷണം നടത്തി.  ഓബൺ പോലീസിന്റെ ആക്ടിവിടി സെഷൻ, ISRA സംഘടിപ്പിച്ച വുമൺ ആൻഡ് കിഡ്സ്  വർക്ഷോപ്പുകൾ, നിസാർ മൊയ്തീൻ സംഘടിപ്പിച്ച കുട്ടികൾക്കും മുതിർന്നവർക്കുമുള്ള  സ്പോര്ട്സ്  ആൻഡ് ഗെയിംസ്, റഉഫ സജീവിൻറെയും അഫ്ഷൻ കോയയുടെയും നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള  ക്വിസ്, ഖുറാൻ പാരായണ മത്സരം, കുട്ടികളുടെ ഡ്രാമ  തുടങ്ങിയ പരിപാടികളുണ്ടായിരുന്നു.  ഇൻസ്പെക്ടർ എമ്മ വാട്സൺ വിജയികൾക്കുള്ള സമ്മാന ദാനവും. AMIA ജനറൽ സെക്രട്ടറി മുഹമ്മദലി നന്ദിപ്രസഗവും  നടത്തി. മുഹമ്മത് ഹാഷിം ഫെസ്റ്റ് പരിപാടികൾക്ക് മേല്നോട്ടം വഹിച്ചു.

13120016_1730688197189931_3267449390776209851_o

കുട്ടികൾക്കും മുതിര്ന്നവര്ക്കും ഇത് വേറിട്ട അനുഭവമായിരുന്നു.ആദ്യമായിട്ടാണ്  സിഡ്നിയിൽ ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കിയാണ് AMIA NSW ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

13087045_1730695697189181_2568203861714117529_o

ന്യൂ സൌത്ത് വെയിൽസിലുള്ള  മലയാളി മുസ്ലീം കുടുംബങ്ങൾക്ക് അവരുടെ ആത്മീയവും സാംസ്കാരീകവുമായ തനിമ നിലനിറുത്തിക്കൊണ്ടു തന്നെ ഒരു മൾട്ടി കൾച്ചറൽ  സൊസൈറ്റിയിൽ സുഗമമായി മുൻപോട്ടു പോകാൻ സഹായിക്കുക എന്നതും പുതുതായി ആസ്ട്രേലിയയിൽ എത്തുന്ന മലയാളീ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതുമാണ്‌ സംഘടനയുടെ ലക്‌ഷ്യം എന്ന് ഡോ. പരപ്പിൽ അറിയിച്ചു. AMIA യുടെ നേതൃത്വത്തിൽ 2016 ജൂൺ 12നു ഇഫ്താർ സംഗമവും, 2016 ഒക്ടോബർ 28നു കമ്മ്യൂണിറ്റി ക്യാബും സംഘടിപ്പിക്കും.