AMIA NSW ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിലേക്ക് ഏവർക്കും സ്വാഗതം. മലയാളം പറയാനും വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന ‘പള്ളിക്കൂടം’ (മധുരം മലയാളം) 2018 ഫെബ്രുവരി 11 ഞായറാഴ്ച ഉച്ച 12 മണിക്ക് ഉൽഘാടനം ചെയ്യുന്നു. സിഡ്നിയിലെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ (44A Macquarie Road, Auburn, NSW 2144) നടക്കുന്ന ചടങ്ങിലേക്ക് സസന്തോഷം ക്ഷണിക്കുന്നു.
പ്രഗൽഭരായ മലയാളി അദ്ധ്യാപകർ നടത്തുന്ന ക്ലാസ്സുകൾ തുടക്കത്തിൽ AMIAയുടെ വക സൗജന്യമായിരിക്കും. ‘പള്ളിക്കൂടം’ തലവൻ ആയി പ്രൊഫസർ എ.എസ്.എം. സജീവ് ചുമതലയേൽക്കും.
വിദ്യാർത്ഥികളുടെ ഭാഷാജ്ഞാനം അനുസരിച്ച് വിവിധ തലങ്ങളിൽ പഠനം ഉണ്ടാകും. ക്ലാസുകൾ ഞായറാഴ്ചകളിൽ ഉച്ചക്കു 12.00 മുതൽ 1.00 വരെ ഓബൺ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ഒപ്പം കുട്ടികൾക്കു ലഘുഭക്ഷണം നൽകുവാനും AMIA ഉദ്ദേശിക്കുന്നു.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണു കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ മാതൃഭാഷയായ മലയാളം. ഭാരത സർക്കാർ ശ്രേഷ്ഠഭാഷാ പദവി നൽകി ആദരിച്ച ഭാഷ കൂടിയാണു മലയാളം. ആ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന സിഡ്നിയിലെ ബാലികാബാലൻമാർക്ക് ഇതാ ഒരു സുവർണ്ണാവസരം. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളെ ഇമെയിലിൽ ബന്ധപ്പെടുക
pallikoodam.madhurammalayalam@gmail.com
പള്ളിക്കൂടത്തിൽ കുട്ടികളെ ചേർക്കാൻ ഒരു രജിസ്ട്രേഷൻ ഫോം ഓരോ വിദ്യാർത്ഥിയും പൂർത്തിയാക്കി സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാനായി ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്തുകൊണ്ട് രജിസ്റ്റർ ചെയ്യുക.
“പള്ളിക്കൂടം” വിലാസം
Auburn Centre for Community
44A Macquarie Rd,
Auburn NSW 2144
‘പള്ളിക്കൂടം’ കമ്മിറ്റി