ആസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA NSW) സിഡ്നിയിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരും വിവിധ മത സാമുദായിക നേതാക്കളും നോമ്പ് തുറയിൽ പങ്കെടുത്ത് ആശംസകൾ അര്പ്പിച്ചു.
ഒബൺ കമ്മ്യൂണിറ്റി സെന്ററിൽ ജൂൺ 12 നു മൂന്നുമണിക്ക് ഡോ. കാസിം ചേലാട്ട് കാര്യ പരിപാടികൾ ഉത്ഘാടനം ചെയ്തു. AMIA പ്രസിഡണ്ട് ഡോ.അലി പരപ്പിൽ പ്രസിഡൻഷ്യൽ അഡ്രെസ്സ് നിർവഹിച്ചു. എം പി യും കമ്മ്യുണിക്കെഷൻ ഷാഡോ മിനിസ്ടറുമായ ജേസൺ ക്ലെയർ വിവിധ സംസ്കാരങ്ങളുടെ യോജിപ്പുകൾ ഇന്നത്തെ സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു.പോലീസ് അസ്സിസ്സ്റ്റന്റ് കമ്മിഷണർ ഫ്രാങ്ക് മെലീനി ആസ്ത്രേലിയ പോലെയുള്ള ഒരു രാജ്യത്ത് ഇതുപോലുള്ള പരിപാടികൾ നല്കുന്ന സന്ദേശങ്ങളുടെ ഗുണങ്ങളെപ്പറ്റിയും അതിന്‍റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ചു.സമുദായ നേതാവും വ്യവസായിയുമായ അബ്ബാസ് ചേലാട്ട് കേരളത്തെ പറ്റിയും കേരളത്തിന്‍റെ മുസ്ലീം ചരിത്രവും വിശദീകരിച്ചു. ശേഷം കുട്ടികളുടെ നശീദ് അവതരിപ്പിച്ചു.
ഇന്ത്യൻ കൊണ്സുലെറ്റ് ഡെപ്യൂട്ടി കൊണ്സുലർ ജനറൽ ഡോ വിനോദ് ബഹാടെ വിവിധ മത വിഭാഗങ്ങൾ പരസ്പരം സഹകരിച്ചു ജീവിക്കുന്നഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും ഇന്ത്യയിലെ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും ഇന്ത്യാ ഗവണ്മെന്റിന്‍റെ പുതിയ പദ്ധതികളെക്കുറിച്ചും സംസാരിച്ചു. തന്‍റെ മുൻകാല റംസാൻ അനുഭവങ്ങളെ പറ്റിയും മതാനുയായികൾ തമ്മിലുള്ള സഹകരണത്തിന്‍റെ ആവശ്യകതയെപ്പറ്റിയും പാരിഷ് പ്രീസ്റ്റ് ഫാദർതോമസ് കുറൂന്താനം സംസാരിച്ചു.
ഹിന്ദു സമുദായത്തെ പ്രധിനിധീകരിച്ചു ശ്രീ വിഷ് വിശ്വനാഥൻ സംസാരിച്ചു.മൾട്ടി കൾച്ചറൽ ലിയെസൺ ഓഫീസർ രചന മല്ലിക്, SBS റേഡിയോ പ്രധിനിധി ധീജു ശിവദാസ്, OICC ന്യൂസ് അസ്സൊസ്സിയെറ്റട് എഡിറ്റർ ആന്റണി യേശുദാസൻ, യുനൈറ്റട് ഇന്ത്യ അസ്സോസ്സിയേഷൻ പ്രസിഡന്റ് ജോൺ കെന്നഡി, സിഡ്നി മലയാളീ അസ്സോസ്സിയേഷൻ പ്രസിഡന്റ് ബാബു വർഗീസ്, മലയാളീ പത്രം എഡിറ്റർ തോമസ് കുരുവിള, ISRA പ്രധിനിധി മേഹ്മത്, ഇസ്ലാമിക് തിയോളജിസ്റ്റ് റിസ്വാൻ, തുടങ്ങിയവർ റംസാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഹൈദ്രബാദ് മുസ്ലിം അസോസിയേഷൻ, ആസ്ട്രോ ലങ്കൻ മുസ്ലിം അസ്സോസ്സിയേഷൻ , ഇന്ത്യൻ ക്രെസ്കെന്റ്റ് അസ്സോസ്സിയേഷൻ, ഗുജറാത്ത്മുസ്ലിം അസോസിയേഷൻ എന്നിവയുടെ പ്രധിനിധികളും സമൂഹ നോമ്പ് തുറയിൽ പങ്കെടുത്തു. AMIA(NSW) ജനറൽ സെക്രെട്ടറി മുഹമ്മത് അലി പടന്ന അതിഥികൾക്ക് സ്വാഗതം പറഞ്ഞു. മുഹമ്മത് ഹാഷിം ഇഫ്താർ മീറ്റിംഗ് കോ ഓർ ഡി നെറ്റ് ചെയ്തു. ട്രഷറർ മുഹസിൻ റിപ്പോർട്ട് അവതരിപ്പിച്ചു. AMIA (NSW) വൈസ് പ്രസിഡന്റ് റഊഫ സജീവ് പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു, AMIA (NSWഅസോ:സെക്രട്ടറി അഫ്ഷൻ കോയ സംഘടനയുടെ പ്രവർത്തന അവലോകനം നടത്തി.