AMIA കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016

By | May 12, 2016

13147481_1730689157189835_1048084443572558382_o

സിഡ്നി: ഒബൺ . AMIA NSW (ആസ്ട്രേലിയൻ മലയാളീ ഇസ്ലാമിക് അസ്സോസ്സിയേഷൻ) യുടെ ആഭിമുഖ്യത്തിൽ കിഡ്സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016  ഓബൺ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു .

ഡോ. കാസിം ചേലാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.  AMIA പ്രസിഡനറ് ഡോ. അലി പരപ്പിൽ സ്വാഗത പ്രസംഗം നടത്തി. മനശാസ്ത്രഞനായ ഡോ. പ്രശാന്ത് മയൂർ, ഡോ.അദ്നാൻ യൂനിസ് എന്നിവർ ഒരു ബഹുസ്വര സമൂഹത്തിൽ കുട്ടികളെ വളർത്തി യെടുക്കാൻ മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ എങ്ങിനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ചും പ്രഭാഷണം നടത്തി.  ഓബൺ പോലീസിന്റെ ആക്ടിവിടി സെഷൻ, ISRA സംഘടിപ്പിച്ച വുമൺ ആൻഡ് കിഡ്സ്  വർക്ഷോപ്പുകൾ, നിസാർ മൊയ്തീൻ സംഘടിപ്പിച്ച കുട്ടികൾക്കും മുതിർന്നവർക്കുമുള്ള  സ്പോര്ട്സ്  ആൻഡ് ഗെയിംസ്, റഉഫ സജീവിൻറെയും അഫ്ഷൻ കോയയുടെയും നേതൃത്വത്തിൽ നടത്തിയ കുട്ടികൾക്കുള്ള  ക്വിസ്, ഖുറാൻ പാരായണ മത്സരം, കുട്ടികളുടെ ഡ്രാമ  തുടങ്ങിയ പരിപാടികളുണ്ടായിരുന്നു.  ഇൻസ്പെക്ടർ എമ്മ വാട്സൺ വിജയികൾക്കുള്ള സമ്മാന ദാനവും. AMIA ജനറൽ സെക്രട്ടറി മുഹമ്മദലി നന്ദിപ്രസഗവും  നടത്തി. മുഹമ്മത് ഹാഷിം ഫെസ്റ്റ് പരിപാടികൾക്ക് മേല്നോട്ടം വഹിച്ചു.

13120016_1730688197189931_3267449390776209851_o

കുട്ടികൾക്കും മുതിര്ന്നവര്ക്കും ഇത് വേറിട്ട അനുഭവമായിരുന്നു.ആദ്യമായിട്ടാണ്  സിഡ്നിയിൽ ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കിയാണ് AMIA NSW ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.

13087045_1730695697189181_2568203861714117529_o

ന്യൂ സൌത്ത് വെയിൽസിലുള്ള  മലയാളി മുസ്ലീം കുടുംബങ്ങൾക്ക് അവരുടെ ആത്മീയവും സാംസ്കാരീകവുമായ തനിമ നിലനിറുത്തിക്കൊണ്ടു തന്നെ ഒരു മൾട്ടി കൾച്ചറൽ  സൊസൈറ്റിയിൽ സുഗമമായി മുൻപോട്ടു പോകാൻ സഹായിക്കുക എന്നതും പുതുതായി ആസ്ട്രേലിയയിൽ എത്തുന്ന മലയാളീ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക എന്നതുമാണ്‌ സംഘടനയുടെ ലക്‌ഷ്യം എന്ന് ഡോ. പരപ്പിൽ അറിയിച്ചു. AMIA യുടെ നേതൃത്വത്തിൽ 2016 ജൂൺ 12നു ഇഫ്താർ സംഗമവും, 2016 ഒക്ടോബർ 28നു കമ്മ്യൂണിറ്റി ക്യാബും സംഘടിപ്പിക്കും.