AMIA Annual Camp 2016

By | May 12, 2016

Mohammed Faizal Kakkat·Sunday, March 6, 2016

 

അൽഹംദുലില്ലാഹ് AMIA NSW നമ്മുടെ മൂന്നാമത്തെ കമ്മ്യൂനിറ്റി ക്യാമ്പ് വർഷം(2016) ഒക്ടോബർ 28 നു സംഘടിപ്പിക്കുകയാണ്. ഇൻഷാ അല്ലാഹ് നാമരൂ യുനൈറ്റിങ്ങ് വെന്യുവിൽ ആണ് ഇത്തവണ ക്യാമ്പ്. (Naamaroo Uniting Venue, Lady Game Dr, Chatswood NSW 2067) OCT 28 വെള്ളിയാഴ്ച രാത്രി മുതൽ 30 ഞായറാഴ്ചഉച്ചയ്ക്ക് ശേഷം വരെയാണ് ക്യാമ്പ്.

നല്ല പ്രകൃതി ഭംഗിയുള്ള ഒരു സ്ഥലമാണ് നാമരൂ. സിഡ്നിയിൽ നിന്ന് 25 കിലൊമീറ്റർ മാറിയാണിത്. Lanecove നാഷണൽ പാർക്കിനോട് ചേർന്നാണ് ഇത്. ബോട്ടിംഗ്, ബുഷ്വാക്കിംഗ്, സ്സ്വിമ്മിംഗ് പൂൾ, ബാസ്ക്കറ്റ് ബോൾ, ടെന്നീസ്, വോള്ളി ബോൾ, പോളിപോൾ തുടങ്ങി അനേകം ആക്റ്റിവിറ്റീസിനു സൌകര്യമുണ്ട്. താമസം അവിടെത്തന്നെ ബങ്ക് സ്റ്റയിൽ/ ഡീലക്സ് റൂമുകളിലാണ് ഓർഗനൈസ് ചെയ്യുന്നത്.

എന്തിനാണ് ഇങ്ങിനെ ഒരു ഒത്തുകൂടൽ? എന്ത് ഗുണമാണിത് കൊണ്ട് നമുക്ക് കിട്ടുക? സത്യത്തിൽ നമ്മുടെ കുട്ടികളാണ് ഇത് പോലുള്ള ഒത്തു ചേരലുകൾ എറ്റവും നന്നായി ആസ്വദിക്കുന്നത്. നാട്ടിൽ കുട്ടിക്കാലത്ത് നമുക്ക് ലഭിച്ചിരുന്ന സന്തോഷങ്ങളിൽ പലതും ഇന്ന് നമ്മുടെ കുട്ടികൾക്ക് നഷ്ട്ടപ്പെടുന്നുണ്ട്. അല്ലെന്ക്കിൽ നമ്മുടെ സാഹചര്യം നിമിത്തം നമ്മളതവർക്ക് നഷ്ട്ടപ്പെടുത്തുന്നുണ്ട്. അതിലൊന്നാണ് കുട്ടിക്കാലത്ത് കുടുംബത്തിലെ കൂട്ടുകാരുമൊത്തുള്ള നാട്ടിലെ കൂടിച്ചേരലുകളും താമസവും. കുടുംബത്തിലെ വീടുകളിലുള്ള കല്യാണ രാവുകളിൽ, വീട്ടിൽ കൂടലുകളിൽ അല്ലെന്ക്കിൽ മറ്റു ചടങ്ങുകളുടെ തലേദിവസം പകൽ മുഴുവൻ കളിച്ചു നടന്നു വലിയ ആൾകൂട്ടങ്ങൾക്കു നടുവിൽ, മുതിർന്നവർ വെടിപറഞ്ഞിരിക്കുന്നതിനിടയിൽ നിന്ന് മാറി കൊച്ചു കൂട്ടുകാരുമൊത്ത് കളിച്ചും ചിരിച്ചും, അല്ലെന്ക്കിൽ മുതിർന്ന ഇക്കാമാരുടെ വീര ശൂര പരാക്രമങ്ങളും അനുഭവങ്ങളും ഉറക്കം വരുവോളം കണ്ണ് മിഴിച്ചിരുന്നു കേട്ട് ആസ്വദിച്ചത് മധുരിക്കുന്ന ഓർമയായി നമ്മുടെ മനസ്സിൻറെ ഉള്ളറകളിൽ എവിടെയെങ്കിലും ഇപ്പോഴും ഉണ്ടാകും. ഓർമയുടെ  സിന്ദൂര ചെപ്പിലെ വർണ പൊട്ടുകളാണവ. ഇടക്കെങ്ക്കിലും ചിന്തകൾക്ക് മധുരം പകരുന്ന ഓർമകളായി അവ പ്രത്യക്ഷപ്പെടും. ഇതൊക്കെ നമ്മുടെ വ്യക്തിത്വ വികസനത്തിൽ, സാംസ്കാരിക വികസനത്തിൽ, സമൂഹത്തിൽ നമ്മൾ ഇടപഴകുന്ന രീതികളിൽ, മറ്റുള്ളവരോട് നമ്മൾ പ്രതികരിക്കുന്ന സ്വഭാവ രൂപീകരണത്തിൽ ഒക്കെ അതിന്റേതായ പങ്ക്ക് വഹിക്കുന്നുണ്ട്. കുട്ടികളുടെ സോഷ്യൽ സ്കില്ൽ ടെവെലപ്മെന്റിൽ ഇതുപോലുള്ള ചെറിയ കാര്യങ്ങൾക്ക് വലിയ പങ്ക്കുണ്ട്. അതിനു വലിയ സ്വാധീനം ചെലുത്താനാകും. അവരുടെ കഴിവുകൾ അധികരിപ്പിചെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു ബഹുമുഖമായ സമീപനം വേണം. അവരുടെ സെൽഫ് എസ്റ്റീം മെച്ചപ്പെടണം. ന്യൂക്ലിയർ ഫാമിലി എന്ന ചെറിയലോകത്തിൽ, ഒരുപുറന്തോടിനുള്ളിൽ കുട്ടികൾ തീർക്കുന്ന സ്വന്തം ലോകത്ത് വിരാചിക്കുന്ന അവസ്ഥയിൽ നിന്ന് പുറത്തുവന്നു സമകാലീനരുമായി കൂടുതൽ ഇടപഴകി കാസർഗോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയാളി മുസ്ലിം രീതികളുടെ സത്ത മനസ്സിലാക്കി മെച്ചപ്പെട്ട വ്യക്തിഗുണങ്ങളും സ്വഭാവ ഗുണങ്ങളും ആർജിക്കുവാനും ഇങ്ങിനെയുള്ള കൂട്ടായ്മകൾ സഹായിക്കും. ഭാവിയിൽ അപകർഷതാബൊധമില്ലാതെ മറ്റുള്ളവരുമായി ഇടപെടാനും ഇതുപോലുള്ള സംരംഭങ്ങൾ അവരെ സഹായിക്കും.

വർഷാ വർഷം നാട്ടിൽ പോകുമ്പോൾ നമ്മുടെ കുട്ടികൾ ചിലതിലൊക്കെ പങ്കെടുക്കുന്നുണ്ടെങ്കിലും അവരുടെ പോലത്തെ തന്നെയുള്ള പിയർ ഗ്രൂപ്പുമായി കൂടുംബോഴുണ്ടാകുന്ന സ്പിരിറ്റ്കിട്ടാറില്ല. മുതിർന്നവർക്കും ഇതൊരു റിലാക്സിംഗ് റ്റൈം ആണ്. നമ്മുടെതായ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടുള്ള ഒരു ഹോളിഡെ ആഘോഷമാണിത്. കഴിഞ്ഞ ക്യാംപുകളെ കുറിച്ച് അതായിരുന്നു അഭിപ്രായം. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും സ്വസമുദായത്തിലെ അംഗങ്ങളുമായി കൂടുതൽ പരിചയമാകുന്നതിനും, ആത്മ ബന്ധം നിലനിറുത്തുന്നതിനും ഇത് ഉപകാരപ്പെടും.

നമ്മുടെ ലലനാമണികൾക്ക് രണ്ടു ദിവസത്തേയ്ക്ക് നമ്മളിൽ നിന്നും, വീട്ടിലെ തീരാപണികളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും ഒരു മോചനം. നമ്മുടെ കുട്ടികൾ സമൂഹത്തിൽ എങ്ങിനെ ആളുകളുമായി ഇടപഴകുന്നു എന്ന് മാറി നിന്ന് വീക്ഷിക്കാനും അൽപ്പം സൊറ പറയാനും ഒരവസരം. സുബഹി മുതൽ ഇഷാ വരെ സമാധാനത്തോടെ തിരക്ക് പിടിക്കാതെയുള്ള ഒരു ജീവിതം. അത്രേയുള്ളൂ.

കഴിഞ്ഞ 2 തവണയും നമ്മൾ തന്നെ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. എന്നാൽ ഇത്തവണ അല്പ്പം മാറ്റമുണ്ട്. ഇവിടെ നമുക്ക് കുക്ക് ചെയ്യാൻ അനുവാദമില്ല. ഭക്ഷണം അടക്കമാണ് ഒരാൾക്ക് അവർ ചാർജ് ചെയ്യുക. ഹലാൽ ഭക്ഷണമാണ്. അതിനു ഒരാള് ദിവസം 10 ഡോളർ അധികം കൊടുക്കണം. ഒരാൾക്ക്ഹലാൽ ഭക്ഷണവും താമസവുമടക്കം 172 ഡോളർ ആണ് വരിക. കുട്ടികൾക്ക് (5 വയസ്സ് മുതൽ 12 വയസ്സ് വരെ) 152 ഡോളർ ആണ്. 5 വയസ്സിനു താഴെ ഫ്രീ. ഡീലക്സ് റൂമിന് ഒരാൾക്ക്‌ 196 ഡോളർ വരും. ഡീലക്സ് റൂം അധികം എണ്ണം ഇല്ല. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച ഉച്ച ഭക്ഷണം അടക്കമുള്ള ചാര്ജ് ആണിത്. ബ്ലങ്കെറ്റ്സ് , ബെഡ് ലിനൻ, ടവ്വൽ ഇതൊക്കെ നാം കൊണ്ട് പോകണം. ആകെ കുട്ടികളടക്കം 135 പേർക്കുള്ള സൌകര്യമുണ്ടവിടെ. ജൂണിനു മുൻപ് ആവശ്യമുള്ള എണ്ണം ബുക്ക് ചെയ്യണം. അതിനു ശേഷം പറ്റില്ല.

അൽപ്പം ചിലവേറിയതാണെ ങ്കിലും ഇത് ഗുണകരമായിരിക്കും. നമ്മുടെ ഒരു ഹോളിഡെ ഇതാക്കിയാൽ മതി. ഇന്ഷാ അല്ലാഹ് കഴിയുന്നതും എല്ലാവരും പങ്കാളികളാകുക. എല്ലാവരും അവസരം ഉപയോഗപ്പെടുത്തുക. കഴിയുമെങ്ക്കിൽ അവസരം നഷ്ടപ്പെടുത്താതെ നോക്കുക

താൽപര്യമുള്ളവർ ഇപ്പോൾ തന്നെ എന്നെയോ ഡോ .ഷഹിർ അഹമ്മദ് കൈതാളിനെയോ കോണ്ടാക്റ്റ് ചെയ്യുക. എനിക്ക് ഫേസ്ബുക്ക് മെസ്സേജ് ചെയ്യുകയോ faizal@kakkat.com എന്ന അഡ്രെസ്സിൽ മെയിൽ ചെയ്യുകയും പിന്നീട് മുഴുവൻ തുകയോ അഡ്വാൻസ് 100 AUD/person BSB  012429 Ac no 280022262, Name Mohammed – Faizal എന്ന അക്കൌണ്ടിൽ ട്രാൻസ്ഫെർ ചെയ്യുക.